തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ജ്വല്ലറിയില്‍ നിന്നും 50 കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ 5 ജാര്‍ഖണ്ഡുകാര്‍ പിടിയിലായി. കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലളിത ജ്വല്ലറിയില്‍ നിന്നും ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ ജ്വല്ലറിയുടെ അകത്തുകയറിയത്. രണ്ട് പേര് മുഖംമൂടി ധരിച്ച് സ്വര്‍ണം കവരുന്നത് സിസിടിവി ദ്യശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. രാവിലെ കട തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്.
തിരുച്ചിറപ്പള്ളി ജ്വല്ലറിയിലെ കവര്‍ച്ച: 5 പേര് പിടിയില്‍
By
October 3, 2019 9:47 am