കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള 4 പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് പുതുക്കുന്നതിനായി 4 പേരെയും ഇന്ന് കൊച്ചിയിലെ ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കും. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യം നല്‍കരുതെന്നാണ് വിജിലന്‍സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇതിന്റെ തുടര്‍വാദവും ഇന്ന് കോടതിയില്‍ നടക്കും.
പാലാരിവട്ടം പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം ടി തങ്കച്ചന്, മൂന്നാം പ്രതിയും കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന മറ്റ് പ്രതികള്‍.