തിരുവനന്തപുരം: മരടിലെ ഫ്ളാറ്റ് ഉടമകളുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്. ഫേസ്ബുക്ക് പേജിലൂടെയാണ് വി.എസ് അച്യുദാനന്ദന് ഇക്കാര്യം പറഞ്ഞത്.
സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്വഴക്കം സൃഷ്ടിക്കുമെന്നും മരടിലെ ഫ്ളാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റ് ആദ്യം തയ്യാറാക്കണമെന്നും മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ലെന്നും വി.എസ് പറഞ്ഞു.