ബോളിവുഡ് സുന്ദരി സൊനാക്ഷി സിന്‍ഹയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ദയവായി തനിക്കിനി ഷൂസ് അയക്കല്ലേന്നാണ് സൊനാക്ഷി ആരാധകരോട് അഭ്യര്‍ഥിക്കുന്നത്. നാല് ഇന്‍സ്റ്റഗ്രാം സ്റ്റോറികളാണ് സൊനാക്ഷി പങ്കുവച്ചിരിക്കുന്നത്.
”ദയവായി എനിക്ക് ഷൂസ് അയക്കുന്നത് നിര്‍ത്തണം.., എനിക്ക് കുറേയുണ്ട്. ഏകദേശം 400 ഷൂസ് ഉണ്ട്.., ഇനി കൂടുതല്‍ വേണ്ട. 400 ഷൂകളില്‍ നിന്നും വെറും നാലെണ്ണം മാത്രമേ ഞാന്‍ ധരിക്കാറുള്ളു.., ഇനി ഞാന്‍ കൂടുതല്‍ ഷൂ പോസറ്റുകളിടാന് ഉദ്ദേശിക്കുന്നില്ല..” എന്നാണ് സൊനാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ പങ്കുവച്ചിരിക്കുന്നത്.