കൊച്ചി:പിറവം പള്ളിയിൽ ഞായറാഴ്ച കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗത്തിന് ഹൈക്കോടതിയുടെ അനുമതി.പ്രതിഷേധവുമായെത്തുന്നവരെ അറസ്റ്റ് ചെയ്യാനും ഹൈക്കോടതി അനുമതി. ചൊവ്വാഴ്ച വരെ പള്ളിയുടെ നിയന്ത്രണം കളക്ടർക്ക് തന്നെയായിരിക്കുമെന്നും കോടതി.1934 ലെ ഭരണഘടന അംഗീകരിക്കുന്നവർക്ക് കുർബാനയിൽ പങ്കെടുക്കാമെന്നും കോടതി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ഓർത്തഡോക്സ് വൈദികൻ സ്കറിയ വട്ടക്കാട്ടിലിന്റെ കാർമികത്വത്തിൽ കുർബാന അർപ്പിക്കാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ തീരുമാനം.