അബുദാബി: അപരിചിതനായ ഒരാളില്‍ നിന്നും സമ്മാനമായി സ്വര്‍ണം ലഭിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് യുവാവ്. അബുദാബിയിലാണ് സംഭവം. ബിഗ് ടിക്കറ്റ് എന്ന പരിപാടിയുടെ അവതാരകനായ റിച്ചാര്‍ഡ് ആണ് മുഹമ്മദ് അബ്ദുല്‍ താഹീര്‍ എന്ന യുവാവിന് സ്വര്‍ണം സമ്മാനമായി നല്‍കിയത്. ഈ മാസം ഞാന്‍ നിങ്ങളെ സഹായിക്കട്ടെ എന്ന ചോദ്യവുമായാണ് റിച്ചാര്‍ഡ് താഹിറിനെ സമീപിച്ചത്. തുടര്‍ന്നാണ് ഒരു സ്വര്‍ണനാണയം സമ്മാനമായി നല്‍കിയത്. ഇത് കണ്ടതോടെ യുവാവ് പൊട്ടിക്കരയുകയായിരുന്നു. തന്റെ കുടുംബത്തെ സഹായിക്കാനായി ഇത് വിറ്റ് കിട്ടുന്ന പണം ഉപയോഗിക്കുമെന്ന് യുവാവ് പറഞ്ഞു.
സമ്മാനമായി സ്വര്‍ണം കൊടുത്ത് അപരിചിതന്; പൊട്ടിക്കരഞ്ഞ് യുവാവ്
By
September 24, 2019 11:35 am