ഒരു ഭാഷയും നിര്‍ബന്ധപൂര്‍വ്വം പഠിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കിയാവണം വിദ്യാഭ്യാസം. എല്ലാ ഭാഷയും നല്ലതാണ്, കുഞ്ഞുങ്ങള്‍ എല്ലാ ഭാഷയും പഠിക്കണം. ഒരു ഭാഷയും എതിര്‍ക്കപ്പെടേണ്ടതല്ല. ഭാഷയെക്കുറിച്ച് ഇപ്പോള്‍ വരുന്ന വിവാദം അനാവശ്യമാണെന്നും ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഭാഷ നിര്‍ബന്ധമാക്കേണ്ടതില്ല : ഉപരാഷ്ട്രപതി
By
September 24, 2019 11:13 am