ബത്തേരി: പാട്ടവയല്‍ കൈവട്ടയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ
വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. പാട്ടവയല്‍ നസ്രിയ മന്‍സിലില്‍ മുഹമ്മദ് ഫയാസ്(16) നാണ് അപകടത്തെ തുടര്‍ന്ന് കൈ അറ്റുപോയത്. ഫയാസിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.കൂടെയുണ്ടായിരുന്ന സുഹൃത്ത് പാട്ടവയല്‍ കോക്കാടന്‍ റിജാസിനെ(17) ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം.
ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി
By
September 19, 2019 11:10 am