തിരുവനന്തപുരം: പാലാരിവട്ടം പാലം പുതുക്കി പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലം പൊളിച്ചു പണിയണമെന്ന ഇ ശ്രീധരന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. ഇ. ശ്രീധരന് പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കും. ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണം ആരംഭിക്കും. ഒരു വര്‍ഷം കൊണ്ട് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കും: മുഖ്യമന്ത്രി
By
September 16, 2019 11:22 am