ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത് തന്നെ സന്തോഷിപ്പിക്കുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ശിവകുമാര്‍ എത്രയും വേഗം പുറത്തുവരാന്‍ പ്രാര്‍ത്ഥിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി എന്‍ഫോഴ്സ്മെന്റ്
ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശിവകുമാര്‍ പുറത്തിറങ്ങിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍
ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവകുമാറിന്റെ അറസ്റ്റില്‍ സന്തോഷമില്ല: ബി.എസ് യെദ്യൂരപ്പ
By
September 4, 2019 10:32 am