ബുർഖ ധരിച്ച ഡോക്ടറെ അപമാനിച്ചെന്ന സംഭവത്തിൽ അമേരിക്കൻ വനിതയ്ക്കെതിരെ പുനെയിൽ കേസ്. പൂനെ കണ്ടോൺമെന്റ് എരിയയിലെ ക്ലവർ സെന്റർ മാർക്കറ്റില്‍ വച്ച് നടന്ന സംഭവമാണ് പരാതിക്ക് കാരണം. നിങ്ങൾ മുസ്ലീമാണോ എന്ന് ചോദിച്ചിക്കുകയും, അതെ എന്ന് മറുപടി നൽകിയതിന് പിന്നാലെ 43 കാരിയായ യുഎസ് വനിത അധിക്ഷേപം നടന്നത്തിയതെന്നുമാണ് പരാതി. ഇവർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും 23 കാരിയായ ഡോക്ടർ പരാതിൽ പറയുന്നു.
അതേസമയം, അമേരിക്കൻ വനിത മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് വിലയിരുത്തുന്നതെന്ന് പോലീസ് പ്രതികരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവരം യുഎസ് എംബസിയിൽ അറിയിക്കുമെന്നും പോലീസ് വ്യക്തമാക്കി.