കൂട് തുറന്ന് മുട്ട എടുക്കുന്നതിനിടെ കോഴി കൊത്തി ഞരമ്പ് മുറിഞ്ഞ് വീട്ടമ്മ മരിച്ചു. ഓസ്ട്രേലിയയിലെ കാന്‍ബെറിയിലാണ് സംഭവം. മരിച്ച സ്ത്രീയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മുട്ട എടുക്കുന്നതിനിടെ കൂട്ടിലുണ്ടായിരുന്ന പൂവന്‍കോഴി അപ്രതീക്ഷിതമായി ഇവരുടെ കയ്യില്‍ ആഞ്ഞുകൊത്തുകയായിരുന്നു. കൂര്‍ത്ത കൊക്ക് കൊണ്ടുള്ള ആക്രമണത്തില്‍ വൃദ്ധയുടെ കൈയിലെ ഞരമ്പ് മുറിഞ്ഞു. രക്തസ്രാവം അനിയന്ത്രിതമായതാണ് മരണകാരണം.