Kerala

അമിത് ഷായും നിര്‍മലാ സീതാരാമനും ഇന്ന് കേരളത്തില്‍

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനുമാണ് ഇന്ന് കേരളത്തില്‍. 2 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്. 15,16 തിയതികളില്‍ ഇരുവരും കേരളത്തില്‍ പല വേദികളില്‍ പ്രചാരണം നടത്തും.

വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്തെത്തുന്ന നിര്‍മ്മലാ സീതാരാമന്‍റെ ആദ്യ പരിപാടി ആറ്റിങ്ങല്‍ മണ്ഡലത്തിലാണ്. 5.15ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുക്കും. ശേഷം വൈകിട്ട് 7ന് തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനൊപ്പം തീരദേശ മേഖലയില്‍ റോഡ് ഷോയും നടത്തും.  16ന് നിര്‍മലാ സീതാരാമന്‍ നയിക്കുന്ന പ്രചാരണ പരിപാടി കണ്ണൂര്‍ മണ്ഡലത്തിലാണ് നടക്കുക. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് യോഗത്തിലും കേന്ദ്ര മന്ത്രി പങ്കെടുക്കും.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ വൈകീട്ട് 4:30ന് തൃശൂരിലും 6:30ന് ആലുവയിലും തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top