മലപ്പുറം: തിരുവനന്തപുരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. വീഴ്ചയുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. ശശി തരൂര്‍ ആര്‍ക്കും പരാതി നല്‍കിയിട്ടില്ല. അദ്ദേഹം പൂര്‍ണ തൃപ്തനാണ്. അവിടെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. തരൂരിന്റെ വിജയം 100 ശതമാനം ഉറപ്പ് വരുത്തി തന്നെയാണ് മുന്നോട്ട് പോകുന്നത്. ഫലം വരുമ്പോള്‍ നിങ്ങള്‍ക്കത് കാണാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാര്‍ട്ടിയുടെ സഹകരണമില്ലെന്ന് തരൂര്‍ പരാതി നല്‍കിയിട്ടില്ല; ഉമ്മന്‍ ചാണ്ടി
By
April 12, 2019 1:18 pm