തിരുവനന്തപുരം: കോവളത്ത് വിദേശവനിത ബലാംസംഗത്തിനിരയായി കൊല്ലപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. വിചാരണ നടപടികള്‍ ഇന്ന് ആരംഭിച്ചുവെങ്കിലും രണ്ട് പ്രതികളും ഹാജരായില്ല. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
2018 മാര്‍ച്ച് 14നാണ് ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ എത്തിയ വിദേശ വനിത കൊല്ലപ്പെട്ടത്.