കൊച്ചി: വൈറ്റില ബൈപ്പാസിനു സമീപം മേല്‍പ്പാലത്തില്‍നിന്ന് കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. ഗുരുതരമായി പരുക്കേറ്റ കാര്‍ ഡ്രൈവര്‍ എളമക്കര സ്വദേശി അര്‍ജുനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനു പിറകില്‍ ലോറി ഇടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
ഇന്നു രാവിലെ 8.45 ഓടെയായിരുന്നു സംഭവം. മേല്‍പ്പാലത്തിലൂടെ വരികയായിരുന്ന കാറിനു പിന്നില്‍ ട്രക്ക് ലോറി ഇടിച്ചാണ് താഴേക്ക് പതിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ട്രാക്കിനു സമീപത്തായിട്ടാണ് കാര്‍ വീണത്. ഈ ട്രാക്കിലൂടെയുളള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.