Latest News

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവാവ്; നിങ്ങളെ കാത്തിരിക്കുന്നുവെന്ന് സണ്ണി ലിയോൺ

സണ്ണി ലിയോൺ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രം ഏറെ വൈറലായിരിക്കുകയാണ്. താനൊരു ബെഡ്ഡിൽ കിടക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പക്ഷേ ചിത്രത്തിനിട്ടിരിക്കുന്ന ക്യാപ്ഷൻ ‘നിങ്ങളെ കാത്തിരിക്കുന്നു’ എന്നതാണ്.

 

നിരവധിപേര്‍ ഈ ചിത്രം ലൈക്കും കമന്‍റും ഷെയറും ചെയ്യുകയുണ്ടായി.ഇതുവരെ അറുപതിനായിരത്തോളം ലൈക്കുകളും 5300 കമന്‍റുകളും 775 ഷെയറുകളുമാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഏറെ രസകരമായ കമന്‍റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ ഏറെ വൈറലായിരിക്കുന്ന കമന്‍റ് നേപ്പാള്‍ സ്വദേശിയായ കുശാൽ ന്യുപെയ്നിന്‍റേതാണ്. ‘നിങ്ങളുടെ നമ്പര്‍ തന്നില്ലെങ്കിൽ നിങ്ങളുടെ നഗ്നചിത്രങ്ങള്‍ ഞാൻ ഇന്‍റര്‍നെറ്റിൽ പ്രചരിപ്പിക്കു’മെന്നാണ് കുശാൽ ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്. എപ്പിക് കമന്‍റെന്നാണ് ചിലര്‍ ഈ കമന്‍റിനെ വാഴ്ത്തിയിരിക്കുന്നത്. ഈ കമന്‍റിന് തന്നെ ആയിരത്തിലേറെ ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ 138 മറുപടി സന്ദേശങ്ങളും.

പിന്നാലെ അരുൺ പുനലൂര്‍ എന്നയാളുടെ കമന്‍റും വൈറലായിട്ടുണ്ട്. ‘ഇതെന്നാ കിടപ്പാ ന്റെ സുശീലേട്ടത്ത്യേ’ എന്ന ഇയാളുടെ കമന്‍റിന് നൂറിലേറെ ലൈക്കുകള്‍ ലഭിച്ചിട്ടുമുണ്ട്. ഏതായാലും സണ്ണിയുടെ ആരാധകരായവരെ ഏറെ സന്തോഷിപ്പിക്കുന്നതായിരുന്നു സണ്ണി പങ്കുവെച്ച ഈ ചിത്രം. മാത്രമല്ല സണ്ണി ലിയോൺ ആദ്യമായി മലയാളസിനിമയിൽ അഭിനയിക്കുന്ന ചിത്രമായ മധുരരാജയുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങുകയുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top