Breaking News

കേരളം വെന്തുരുകുന്നു; കനത്ത ചൂടിൽ രണ്ട് മരണം ;സൂ​ര്യാ​ഘാ​ത​മെ​ന്ന് സം​ശ​യം;കാസർകോഡ് മൂന്നു വയസ്സുകാരിക്ക് സൂര്യതാപമേറ്റു

തി​രു​വ​ന​ന്ത​പു​രം:കേരളം വെന്തുരുകുന്നു. പാ​റ​ശാ​ല​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ വ​യ​ലി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മരണകാരണം സൂ​ര്യാ​ഘാ​ത​മെ​ന്ന് സം​ശ​യം. വ​യ​ലി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​ണ്ട്. അയിര സ്വദേശി കരുണാകരനാണ്(42) മരിച്ചത്.

കണ്ണൂരിൽ വെള്ളോറ സ്വദേശിയായ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കാടൻവീട്ടിൽ നാരായണൻ(67) നെയാണ് പൊള്ളലേറ്റ പാടുകളോടെ കണ്ടെത്തിയത് .

കുമ്പളയിൽ മൂന്ന് വയസ്സുകാരിക്കുംപൊള്ളലേറ്റു.കുമ്പള സ്വദേശി അബ്ദുൽ റഷീദിന്റെ മകൾ മർവയ്ക്കാണ് സൂര്യതാപമേറ്റത്‌.

പുനലൂരിലും സൂര്യാഘാതം ഏറ്റതായി റിപ്പോർട്ടുണ്ട്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആർ എസ് പി നേതാവിന് സൂര്യാഘാതമേറ്റു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top