വി എം സുധീരന്റെ വാർത്ത സമ്മേളനത്തിൽ നിന്ന് കോൺഗ്രസ് നേതാവ് ഡി സുഗതൻ ഇറങ്ങി പോയി. വെള്ളാപ്പള്ളിയെ ചീത്ത പറയുന്നിടത്ത് താൻ ഇരിക്കേണ്ട കാര്യമില്ലെന്ന് സുഗതൻ. സുഗതൻ എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗമാണ്. നേരത്തെ വിശ്വാസ്യത നഷ്ടപെട്ടയാളുടെ വിലാപങ്ങളാണ് വെള്ളാപ്പള്ളിയുടേതെന്നു സുധീരൻ പറഞ്ഞിരുന്നു.
സുധീരന്റെ വാർത്ത സമ്മേളനത്തിൽ നിന്ന് ഡി സുഗതൻ ഇറങ്ങി പോയി
By
March 24, 2019 3:34 pm