തൃശൂർ: ന്യൂസിലാൻഡ് വെടിവയ്പ്പിൽ മരിച്ചവരിൽ മലയാളിയും. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവ(23)യാണ് മരിച്ചത്.
ന്യൂസിലാൻഡ് കാർഷിക സർവകലാശാലയിലെ എം ടെക് വിദ്യാർത്ഥിനിയാണ് അൻസി. കൊച്ചി മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യയാണ്. കഴിഞ്ഞ വർഷമാണ് ഇവർ ന്യൂസിലാന്റിലേക്ക് പോയത്.ആകെ അഞ്ച് ഇന്ത്യക്കാരാണ് ക്രൈസ്റ്റ്ചർച് ഭീകരാക്രമണത്തിൽ മരിച്ചത്.