Entertainment

നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി;ചിത്രങ്ങള്‍ പുറത്ത്

തമിഴ് നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി. ഇന്നലെ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്.

ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.

പരമ്പരാഗത മുസ്ലിം ആചാരപ്രകാരമാണ് വിവാഹം നടന്നത്.

ഫെബ്രുവരി 14 വാലന്റെന്‍സ് ദിനത്തിലാണ് ഇരുവരും തമ്മിൽ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വിവരം താരങ്ങള്‍ വെളിപ്പെടുത്തിയത്.  മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. അതേസമയം സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top