Breaking News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമായ കുറ്റമെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ഹീനമായ കുറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനച്ചടങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെരിയ ഇരട്ടക്കൊല സിപിഎമ്മിനേയും ഇടതുമുന്നണിയേയും ജനങ്ങള്‍ക്കുമുന്നില്‍ അപകീര്‍ത്തിപ്പെടുത്തി, വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിച്ച ചിലരാണ് ഇതിന് അവസരമുണ്ടാക്കിയത്. ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ഹീനപ്രവൃത്തിയാണ് അവര്‍ ചെയ്തത്. അത്തരക്കാര്‍ക്ക് സിപിഎമ്മിന്റെ ഒരു പരിരക്ഷയും ഉണ്ടാവില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകും. ഒരു പക്ഷഭേദവും ഉണ്ടാവില്ല. ഇരട്ടക്കൊലയ്ക്കുശേഷം കോണ്‍ഗ്രസുകാര്‍ നടത്തിയ അക്രമങ്ങളിലും ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top