Business

സെന്‍സെക്‌സ് 151 പോയിന്റ് ഇടിഞ്ഞു

യുഎസ്-ചൈന വ്യാപാര യുദ്ധ കരാര്‍ പ്രതിസന്ധി മറി കടക്കാനാവാതെ നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏഷ്യന്‍ വിപണികളില്‍ മുരടിപ്പ് നില നിന്നു. ഏഷ്യന്‍ വിപണിയുടെ ചുവടൊപ്പിച്ച് വാരാദ്യ വ്യാപാര ദിനമായ തിങ്കളാഴ്ച ഇന്ത്യന്‍ വിപണിയും നഷ്ടത്തിന്റെ പാതയിലായിരുന്നു.

സെന്‍സെക്‌സ് 151 പോയിന്റ് ഇടിഞ്ഞ് 36,395ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 55 പോയിന്റ് നഷ്ടത്തില്‍ 10,889ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓട്ടോ, ഫാര്‍മ, എനര്‍ജി, മേഖലയിലെ ഓഹരികള്‍ക്കാണ് പ്രധാനമായും ഇടിവുണ്ടായത്.

ഐടി, മീഡിയ ഓഹരികളുടെ നേട്ടമാണ് വിപണിയിലെ വിലയിടിവില്‍ നിന്ന് അല്‍പമെങ്കിലും പിടിച്ച് നിര്‍ത്തിയത്.

ഡോ.റെഡീസ് ലാബ്, വേദാന്ത, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒഎന്‍ജിസി, ഗെയില്‍ ഓഹരികള്‍, 2.5 മുതല്‍ 6.5 ശതമാനം വരെ നിഫ്റ്റിയില്‍ വിലയിടിഞ്ഞു.

നിഫ്റ്റി ഓട്ടോ സൂചിക 1.7 ശതമാനം ഇടിഞ്ഞു. ഐഷര്‍ മോട്ടോര്‍സ്, അശോക് ലൈലാന്റ്, ഹീറോ മോട്ടോ കോര്‍പ് എന്നീ ഓഹരികള്‍ക്ക് നഷ്ടമുണ്ടായി.

യുഎസ്-ചൈന ഉദ്യോഗസ്ഥരുടെ വ്യാപര യുദ്ധ സംബന്ധമായ വരാനിരിക്കുന്ന ചര്‍ച്ചയിലാണ് നിക്ഷേപകര്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചര്‍ച്ച വിജയകരമായാല്‍ ആഗോള വിപണിക്ക് നേട്ടമാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top