ധനമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റ് ഓഹരി വിപണിക്ക് കരുത്തായി. വ്യാപാരം നടന്നുകൊണ്ടിരിക്കുന്ന വിപണിയില്‍ സെന്‍സെക്സ് 450ഓളം പോയിന്റാണ് ഒറ്റയടിക്ക് കുതിച്ചുയര്‍ന്നത്. നിഫ്റ്റിയില്‍ 127 പോയിന്റ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വന്‍കിട ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക് , ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികള്‍ക്ക് വില വര്‍ധിച്ചു.
ഓട്ടോ, എഫ്എംസിജി, റിയാലിറ്റി ഓഹരികള്‍ വാങ്ങാനാണ് ഇടക്കാല ബജറ്റ് അവതരിപ്പിച്ച വേളയില്‍ നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം കാണിച്ചത്.