Kerala

അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് രാഹുല്‍ ഗാന്ധി

കൊച്ചി: അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് വനിതകള്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതകളേയും യുവാക്കളേയും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് രാജ്യത്തെ രണ്ടാക്കണമെന്നാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകരെ വഞ്ചിക്കുന്ന നയങ്ങളാണ് മോദിയുടേതെന്നും രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിയോടെ നെടുമ്പാശേരിയിലെത്തിയ രാഹുലിനെ കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് മറൈന്‍ ഡ്രൈവിലെ സമ്മേളന നഗരിയില്‍ രാഹുല്‍ എത്തിയത്. സമ്മേളനത്തിനു ശേഷം യുഡിഎഫ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top