Entertainment

ഒടിയന്‍ 200 കോടി ക്ലബ്ബിലേക്ക്

ഒടിയന്‍ പ്രദര്‍ശനത്തിനെത്തും മുന്‍പ് 100 കോടി നേടിയെങ്കില്‍, പ്രദര്‍ശനത്തിനെത്തി 40 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 173 കോടി രൂപയുടെ ബിസിനസ് നേടിയെന്ന് ട്രേഡ് സര്‍ക്കിളില്‍ നിന്ന് അറിയുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ 200 കോടി ക്ലബില്‍ ഒടിയന്‍ എത്തുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഈ സിനിമ ഇടം പിടിക്കും.

ചെറിയ മാര്‍ക്കറ്റ് മാത്രമേ മലയാള സിനിമയ്ക്ക് നിലവിലുള്ളൂവെന്ന പരമ്പരാഗത കാഴ്ചപ്പാട് ഇതോടെ തകിടം മറിയുകയാണ്. വലിയ ക്യാന്‍വാസ് ഉയര്‍ന്ന മുതല്‍ മുടക്ക് എന്നിവയൊന്നും വരുമാനം ലഭിക്കാന്‍ തടസ്സമില്ലെന്ന് വന്നതോടെ നിരവധി വന്‍കിട ചിത്രങ്ങള്‍ മലയാളസിനിമ നിര്‍മ്മാണ മേഖലയില്‍ പുതിയതായി രൂപപ്പെടുന്നുണ്ട്.

ഒടിയന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ (വേള്‍ഡ് വൈഡ്) മാത്രം 32.14 കോടി രൂപയായിരുന്നു. മുതല്‍ മുടക്കിയാല്‍ പ്രഫഷണല്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങളോടെ അത് തിരികെ പിടിക്കാമെന്ന് വരുന്നത് മലയാള സിനിമ നിര്‍മ്മാണ വ്യവസായ മേഖലയില്‍ പുതിയൊരു പുനര്‍ചിന്തനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ടെലിവിഷന്‍ റൈറ്റ്‌സ്, ബ്രാന്‍ഡിങ് റൈറ്റ്‌സ്. റിലീസിങ്ങ് റൈറ്റ്‌സ് വേള്‍ഡ് വൈഡ് അഡ്വാന്‍സ് ബുക്കിങ് എന്നീ വരുമാന സ്രോധസുകളിലൂടെയാണ് ഒടിയന്‍ 100 കോടി പ്രി ബിസിനസ് സ്വന്തമാക്കിയത്.

ഇതില്‍ ടെലിവിഷന്‍ റൈറ്റ്‌സും ബ്രാന്‍ഡിങ് റൈറ്റ്‌സും മാത്രം 72 കോടി രൂപയോളം വരും. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി 37 വിദേശങ്ങളില്‍ ഒടിയന്‍ ഒരേസമയം പ്രദര്‍ശനം നടത്തിയിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും അധികം പണം വാരിയ 10 ചിത്രങ്ങളുടെ പട്ടികയില്‍ ഒടിയന്‍ ഇപ്പോള്‍ ഇടം നേടിയിട്ടുണ്ട്.

ബാഹുബലി1 (600 കോടി), ബാഹുബലി 2 (1000 കോടി), 2.0 (644 കോടി), യന്തിരന്‍(289 കോടി), കബാലി (286 കോടി), സര്‍ക്കാര്‍ (257 കോടി), കെഡിഎഫ് (200 കോടി), മെര്‍സര്‍ (250 കോടി), കാലാ (168 കോടി), എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top