Entertainment

ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ കാരണം എല്ലാം നിനക്കറിയാവുന്നതല്ലേ… റോഷനോട് പ്രിയ വാര്യര്‍

സോഷ്യല്‍ മീഡിയയിലെ അഡാര്‍ താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു ചിത്രം ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ പ്രിയ വാര്യര്‍ ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുവെച്ചിരിക്കുകയാണ്. ഈ ഗാനത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ മറ്റൊരു താരം കൂടിയുണ്ട്. റോഷന്‍ അബ്ദുള്‍ റൗഫ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി എത്തിയിരിക്കുകയാണ് പ്രിയ.

View this post on Instagram

🧸

A post shared by priya prakash varrier (@priya.p.varrier) on

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാള്‍ക്ക് പിറന്നാളാശംസകള്‍. ഞാന്‍ ഒന്നും പറയേണ്ടതില്ലല്ലോ കാരണം എല്ലാം നിനക്കറിയാവുന്നതല്ലേ ..അനുഗ്രഹീതനായി തുടരുക.” ഇരുവരും പ്രണയാതുരമായി കണ്ണില്‍ നോക്കി ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയ റോഷന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഇത് പ്രണയമോ സൗഹൃദമോ എന്ന ആകാംഷയിലാണ് ആരാധകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top