Entertainment

അപ്പന്റെ ചരിത്രം അപ്പന്; ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പ്രേക്ഷകരെ ഇളക്കിമറിച്ച് പ്രണവ് മോഹന്‍ലാല്‍

പ്രേക്ഷകരെ ഇളക്കിമറിച്ച് പ്രണവ് മോഹന്‍ലാല്‍ വീണ്ടും ബിഗ്‌സ്‌ക്രീനില്‍. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ട്രെയിലര്‍ പുറത്തിങ്ങി. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ തന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അരുണ്‍ ഗോപി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആണ് സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നത്.

സയാ ഡേവിഡാണ് നായിക. ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ഷാജു ശ്രീധര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top