ദേവസ്വം ബോര്‍ഡും ക്ഷേത്രങ്ങളും സവര്‍ണ വിഭാഗങ്ങളുടെ കൈപ്പിടിയിലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശബരിമല സമരം തീരുമാനിച്ച് നടപ്പാക്കിയത് സവര്ണലോബിയാണ്. തമ്പ്രാക്കന്മാരെന്ന് കരുതുന്ന ചിലരാണ് തീരുമാനങ്ങള്‍ക്ക് പിന്നില്‍. രാജാവും തന്ത്രിയും ചങ്ങനാശ്ശേരിക്കാരനുമാണ് ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. അയ്യപ്പസംഗമത്തിന് രാഷ്ട്രീയലക്ഷ്യമായിരുന്നെന്നും സംഗമത്തിന് പോകാതിരുന്ന തന്റെ തീരുമാനം ശരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സമരത്തിന് പിന്നില്‍ സവര്‍ണലോബി: വെള്ളാപ്പള്ളി നടേശന്
By
January 22, 2019 11:28 am