Business

തുടര്‍ച്ചയായ മൂന്നാം ദിവസവും വിപണിയില്‍ നഷ്ടം

തുടര്‍ച്ചയായ മൂന്നാം ദിവസം ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 156.28 പോയിന്റ് നഷ്ടത്തില്‍ 35,853.56ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 57.35 പോയിന്റ് നഷ്ടത്തില്‍ 10,737.60ലാണ് വ്യാപാരം അവസാനിച്ചത്. വിപ്രോ, ഗെയില്‍, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, എല്‍ആന്‍ടി തുടങ്ങിയ ഓഹരികള്‍ക്ക് വിലയിടിഞ്ഞു. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 38 എണ്ണവും നഷ്ടത്തിലായിരുന്നു.

സെന്‍സെക്‌സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, വേദാന്ത, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നീ ഓഹരികള്‍ക്ക് വിലയിടിഞ്ഞു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്ത് വരുന്നതോടെ വിപണി ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാവും.

നിഫ്റ്റി മെറ്റല്‍ സൂചിക 1 ശതമാനം താഴ്ന്ന് അതേപോലെ ബാങ്ക് സൂചികയും 0.75 ശതമാനം കുറവ് രേഖപ്പെടുത്തി വിലയിടിവില്‍ അല്‍പമെങ്കിലും പിടിച്ച് നിന്നത് ഫാര്‍മ്മ ഓഹരികളാണ്.

ജെറ്റ് എയര്‍ വേയ്‌സിന്റെ ഓഹരികള്‍ക്ക് 19 ശതമാനം വിലയിടിവ് രേഖപ്പെടുത്തി. കമ്പനിയുടെ ചെയര്‍മാന്‍ നരേഷ് ഗോയല്‍ തല്‍സ്ഥാനത്ത് നിന്ന് മാറുമെന്ന അഭ്യൂഹം നിലനിന്നതോടെയാണ് വില ഇത്രയധികം ഇടിഞ്ഞത്.

ചൈന സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാകുന്നുവെന്ന വാര്‍ത്ത ഏഷ്യന്‍ വിപണിക്ക് തിരിച്ചടിയായി. ഏഷ്യന്‍ വിപണിയുടെ ചുവടു പിടിച്ചാണ് ഇന്ത്യന്‍ പിപണിയും മാന്ദ്യത്തിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top