കേരള നവോത്ഥാനത്തില്‍ കോണ്‍ഗ്രസിനുള്ളത്ര പങ്ക് മറ്റാര്‍ക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയുടെ നവോത്ഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കുകയാണ് ചെയ്യുന്നത്. വര്‍ഗീയതയെ വര്‍ഗീയതകൊണ്ട് നേരിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കോണ്‍ഗ്രസിന്റെ നവോത്ഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ലെന്ന് ചെന്നിത്തല
By
January 12, 2019 11:55 am