Entertainment

‘പേട്ട’ കൊട്ടക ഇളക്കി മറിക്കുന്നു

ഇന്ന് റിലീസ് ചെയ്ത രജനീകാന്ത് നായകനായുള്ള പേട്ട തീയറ്ററുകളെ ഇളക്കി മറിക്കുകയാണ്. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്ത പേട്ടയില്‍ വിജയ് സേതുപതിയാണ് പ്രതിനായകനായി അഭിനയിക്കുന്നത്.

രജനീകാന്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന എല്ലാവിധ വാണിജ്യ സാധ്യതകളും ചേര്‍ത്താണ് പേട്ട പുറത്തിറക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പേട്ടയെകുറിച്ച് ആയിരക്കണക്കിന് പോസിറ്റീവ് റിവ്യൂകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

മലയാളിയായ മണികണ്ഠന്‍ പേട്ടയില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. പുലര്‍ച്ചെ മൂന്ന് മണിക്ക് സിനിമാ കണ്ടിറങ്ങിയ മണികണ്ഠന്‍ ഡപ്പാക്കൂത്ത് ആടിയാണ് തീയറ്ററിന് മുന്നിലുള്ള ആരാധകര്‍ക്കൊപ്പം സന്തോഷം പങ്കുവെച്ചത്.

സിമ്രാന്‍, തൃഷ എന്നിവര്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അനിരുദ്ധ് രവിചന്ദ്രന്‍ സംഗീത സംവിധാനം ചെയ്യുന്ന പേട്ടയിലെ പാട്ടുകല്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിച്ചുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top