ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ദേശീയ വനിതാ കമ്മീഷന് നോട്ടീസ് അയച്ചു.
റഫേല്‍ വിവാദത്തില്‍ രാഹുലിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ്
‘അന്‍പത്തിയാറ് ഇഞ്ചുകാരനായ രാജ്യത്തിന്റെ കാവല്ക്കാരന് റഫേല്‍ ആരോപണത്തിന് മറുപടി പറയാന്‍ സ്ത്രീയെ ഏല്‍പ്പിച്ച് ഓടിയൊളിച്ചു’ എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഈ പ്രസ്താവന നിര്‍മല സീതാരാമനെ അപമാനിക്കുന്നത് ആണെന്നാണ് ആരോപണം.