Latest News

ഹര്‍ത്താലില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കണം

ഹര്‍ത്താലുകളില്‍ നിന്ന് സ്‌കൂളുകളെ ഒഴിവാക്കണമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാന്‍. കഴിഞ്ഞ വര്‍ഷം നടന്ന 90 ഹര്‍ത്താലുകള്‍ മൂലം സ്‌കൂളുകളില്‍ 150 പ്രവര്‍ത്തിദിനം മാത്രമാണ് പഠനം നടന്നത്. കേരളത്തിലെ 50 ലക്ഷം വിദ്യാര്‍ത്ഥികളുടെ പഠനവും പഠന നിലവാരവും നഷ്ടപ്പെടുത്തുന്ന ഹര്‍ത്താലുകളെ ഒറ്റക്കെട്ടായി നിന്ന് ചെറുക്കുവാന്‍ അസോസിയേഷന്‍ തീരുമാനിച്ചുവെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ്.

കേരളത്തിലെ വിദ്യഭ്യാസ സമ്പരദായത്തിന് നിത്യശാപമായി മാറിക്കൊണ്ടിരിക്കുന്ന ഹര്‍ത്താലെന്ന വ്യാജേനയുളള ബന്ദുകള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ യുവതലമുറയുടെ ഭാവി തന്നെ അപകടത്തിലാകും.കേരളത്തിലെ അണ്‍എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വേണ്ടി സൊസൈറ്റികളും ട്രസ്റ്റുകളും മുടക്കിയിട്ടുളളത് ഒരു ലക്ഷത്തില്‍പ്പരം കോടി രൂപയാണ്. സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പഠനനിലവാരം നടപ്പാക്കുന്നതില്‍ സിബിഎസ്സി അടക്കമുളള അണ്‍റെക്ഗനൈസ്ഡ് സ്‌കൂളുകള്‍ക്കുളള പങ്ക് സര്‍ക്കാര്‍ വിസ്മരിക്കരുതെന്നും സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top