Latest News

ലോകസഭയില്‍ ശബരിമല വിഷയം; മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്ന് മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: ശബരിമല കയറാന്‍ ശ്രമിക്കുന്ന യുവതികള്‍ അവിശ്വാസികളാണെന്നും മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അവകാശമില്ലെന്നും ബിജെപി നേതാവ് മീനാക്ഷി ലേഖി ലോകസഭയില്‍ പറഞ്ഞു.

‘മതപരമായ ഇത്തരം കാര്യങ്ങളില്‍ ഭരണഘടന ഒരു പരിരക്ഷ നല്‍കുന്നുണ്ട്. ഈ പരിരക്ഷയുടെ പരിധിയില്‍ വരുന്ന കാര്യമാണ് ശബരിമലയിലെ ആചാരം. ഇതില്‍ സുപ്രീംകോടതി ഇടപ്പെടാന്‍ പാടില്ല. 41 ദിവസത്തെ വ്രതം എടുക്കാനുളള അനുഷ്ടാനം ശബരിമലയില്‍ ഉണ്ട്. 41 ദിവസത്തെ വ്രതം വെട്ടി കുറയ്ക്കാന്‍ ഏതെങ്കിലും കോടതിക്ക് അവകാശമുണ്ടോ? അത്തരം വിഷയങ്ങള്‍ എല്ലാം ശബരിമലയില്‍ ഉണ്ട്’ എന്നും മീനാക്ഷി ലേഖി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ലോകസഭയിലും വാദപ്രതിവാദം. വിഷയത്തില്‍ ബിജെപിയും ഇടത് എംപിമാരും തമ്മില്‍ തമ്മില്‍ വാക്‌പോര് നടന്നു. അവതരിപ്പിക്കാന്‍ അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് ഇടത് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top