ജിഎസ്ടി കൗണ്‍സില്‍ നിരക്ക് കുറച്ചത് മൂലം നിരവധി ഉത്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കുറയും.
23 ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് നികുതി കുറച്ചത്. 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായാണ് നിരക്ക് കുറച്ചിരിക്കുന്നത്.
സിനിമ ടിക്കറ്റുകള്‍, വലിയ സ്ക്രീന്‍ ടെലിവിഷന്‍, മോണിറ്റര്‍ സ്ക്രീന്‍ , പവര്‍ ബാങ്ക്, റീട്രെഡ് ടയറുകള്‍, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ക്യാമറ, വീഡിയോ ഗെയിം കണ്‍സോള്‍ എന്നീ ഉത്പന്നങ്ങള്‍ക്ക് വില കുറയും.