ദിലീപ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ബി ഉണ്ണിക്കൃഷ്ണന് ചിത്രം കോടതി സമക്ഷം ബാലന് വക്കീലിന്റെ ടീസര്‍ പുറത്തുവിട്ടു. നായകന്റെ മാസ് എന്‍ട്രി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകരെ ഒടുവില്‍ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ ടീസര്‍. അജു വര്‍ഗീസും ബിന്ദു പണിക്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഒരു കോമഡി എന്റര്ടെയിനറായിരിക്കാം എന്ന സൂചനകളാണ് ടീസര്‍ തരുന്നത്.
മമതയും പ്രിയ ആനന്ദുമാണ് ചിത്രത്തില്‍ ദിലീപിന്റെ നായികമാരായെത്തുന്നത്. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.