ബിഗ് ബജറ്റ് ചിത്രങ്ങളുടെ വൈഡ് റിലീസ് ചെറിയ ചിത്രങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് സംവിധായകന് പത്മകുമാര്‍ കോഴിക്കോട് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ഒടിയന്റെ വന്‍ റിലീസ് വന്നതോടെ തിയേറ്ററില്‍ നിറഞ്ഞോടിയിരുന്ന പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് വരവേയാണ് 2.0, ഒടിയന് എന്നീ ചിത്രങ്ങള്‍ വൈഡ് റിലീസിംഗിന് എത്തിയത്. ഇതോടെ ജോസഫ് എന്ന ചെറിയ ബജറ്റ് ചിത്രം തിയേറ്ററുകളില്‍ നിന്ന് മാറിയെന്ന് പത്മകുമാര്‍ പറഞ്ഞു.
ഒടിയന് സിനിമ സംവിധായകന് ശ്രീകുമാറിന്റേത് മാത്രമാണെന്നും അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും പത്മകുമാര്‍ വിശദീകരിച്ചു.