Kerala

താരിഫ് ഓര്‍ഡര്‍ എല്ലാവരുടെയും താല്‍പര്യ സംരക്ഷണത്തിന് ; ട്രായ് സെക്രട്ടറി

പേ ചാനലുകള്‍ക്കും കേബിള്‍, ഡിടിഎച്ച് മേഖലയിലും ട്രായ് കൊണ്ടുവരുന്ന പുതിയ താരിഫ് ഓര്‍ഡര്‍ ഡിസംബര്‍ 29 മുതല്‍ നടപ്പാക്കുമെന്ന് ട്രായ് സെക്രട്ടറി സുനില്‍ കെ. ഗുപ്ത. ഇതോടെ പ്രേക്ഷകര്‍ക്ക് മിതമായ നിരക്കില്‍ ഇഷ്ടമുള്ള ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ബ്രോഡ്കാസ്റ്റര്‍മാരുടെയും കേബിള്‍ ഓപ്പറേറ്റര്‍മാരുടെയും വരിക്കാരുടെയും തല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും ഈ മേഖലയില്‍ ആരോഗ്യകരമായ ഒരു ക്രമം കൊണ്ടുവരാനും താരിഫ് ഓര്‍ഡര്‍ ഫലപ്രദമാണെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും സുനില്‍ ഗുപ്ത പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റില്‍ ട്രായ് താരിഫ് ഓഡറും കേബിള്‍ ടിവിയിലെ പുതിയ പ്രവണതകളും എന്ന വിഷയത്തില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ വിശദീകരിച്ചത്.

ഡിസംബര്‍ 29 മുതല്‍ നടപ്പിലാക്കുന്ന ട്രായുടെ പുതിയ താരിഫ്, വ്യത്യസ്ത ചാനല്‍ വിതരണ ശൃംഖലകള്‍ പല മട്ടില്‍ ചാര്‍ജ് ഈടാക്കുന്ന സാഹചര്യം അവസാനിപ്പിക്കും. ഉപഭോക്താക്കള്‍ നേരിടേണ്ടി വരുന്ന പല പ്രശ്‌നങ്ങള്‍ക്കും ഇതോടെ പരിഹാരമാകുമെന്നും സുനില്‍ ഗുപ്ത പറഞ്ഞു. ഇത് സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്നു ലഭിച്ച പരാതികളുടെ പശ്ചാത്തലത്തില്‍ ആണ് താരിഫ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചില ആളുകള്‍മാത്രം ബ്രോഡ്കാസ്റ്റിംഗ് മേഖലയെ നിയന്ത്രിക്കുന്ന സ്ഥിതി പലപ്പോഴുമുണ്ട്. വിതരണക്കാര്‍നല്‍കുന്ന 90 ശതമാനം ചാനലുകളില്‍ 50 ശതമാനം മാത്രമാണ് ആളുകള്‍ കാണുന്നത്. ഉപഭോക്താക്കളുടെ താല്പര്യം വിതരണക്കാര്‍ മനസിലാക്കണം.
അതിനുള്ള അവസരമാണ് അദ്ദേഹം കൂട്ടിച്ചെര്‍ത്തു. ഇന്ത്യയിലെ വിവിധ കോടതികളില്‍ കേബിള്‍ ഓപ്പറേറ്റര്‍ന്മാരും ബ്രോഡ്കാസ്റ്റര്‍മാരും തമ്മില്‍ നിരവധി കേസുകളാണുള്ളത്. ഇത് പരിഹരിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കും. ട്രായി പുതിയ ആശയം നടപ്പിലാക്കുവാന്‍ ശ്രമിച്ചപ്പോള്‍ നിരവധി ആളുകളാണ് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നത്. എന്നാല്‍ അതിനെയെല്ലാം മറകടന്നാണ് ഇപ്പോള്‍ ഇത് നടപ്പിലാക്കാന്‍ പോകുന്നത്. പുതിയ നിയമം നടപ്പിലാകുന്നതിന്റെ ഭാഗമായി സെറ്റ് ടോപ്പ് ബോക്സിന്റെ വിലയും വാടകയും ട്രായ് നിശ്ചയിച്ചിട്ടുണ്ട്. പുതിയ താരിഫ് ഓര്‍ഡര്‍ കേബില്‍ ടിവി മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നു കുറഞ്ഞനിരക്കില്‍ കൂടുതല്‍ ചാനലുല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ട്രായി ശ്രമിക്കിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിരക്കുകളെകുറിച്ചുള്ള ഓപ്പറേറ്റര്‍ന്മാരുടെയും മറ്റും സംശയങ്ങള്‍ക്ക് സുനില്‍ ഗുപ്ത മറുപടി നല്‍കുകയും ചെയ്തു.

കേരളാ വിഷന്‍ ഡിജിറ്റല്‍ ടി വി സി.ഇ.ഒ ഷാജി മാത്യൂസ് മോഡറേറ്ററായിരുന്നു.

ടൈംസ് നെറ്റ്വര്‍ക്ക് വെസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ. ഡിസ്‌ക്കവറി ഇന്ത്യ ഡയക്ടര്‍ – അഫിലിയേറ്റ് സെയില്‍സ് ആന്‍ഡ് പ്രൊഡക്റ്റ് ഡിസ്ട്രിബ്യൂഷന്‍ സുനില്‍ ഗണപതി, ഏഷ്യ നെറ്റ് ഡിജിറ്റല്‍ ടി വി ഡപ്യൂട്ടി വിപി പത്മകുമാര്‍,ഇന്ത്യ കാസ്റ്റ് എവിപി അമിത് കാല, കെസിസിഎല്‍ എംഡി പി.പി.സുരേഷ് കുമാര്‍, അജിത് ദാസ് എന്നിവര്‍ സംസാരിച്ചു.

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ( സിഒ എ), കേരള ഇന്‍ഫോ മിഡിയയും സംഘടിപ്പിച്ച 18 മത് മെഗാ കേബിള്‍ ഫെസ്റ്റ് സിസംബര്‍ 15ന് അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top