കൊച്ചി: ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ശബരിമല സന്നിധാനത്ത് വാവരുനടക്കു സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കി. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്.
നടതുറന്ന ശേഷം രാവിലെ പതിനൊന്നു മണി വരെ വടക്കേ നടയില്‍ തിരുമുറ്റത്ത് തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാവുന്ന തരത്തിലാണ് പുതിയ സംവിധാനമെന്ന് ഐ.ജി ദിനേന്ദ്ര കശ്യപ് പറഞ്ഞു.
അതേസമയം, സന്നിധാനത്തേക്കു തീര്‍ഥാടകരുടെ പ്രവാഹമാണ്. പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനും 3 മണിക്കൂര്‍വരെ നീണ്ട കാത്തുനില്പ്പിലാണ് ഭക്തര്‍. മണ്ഡലകാലം തുടങ്ങിയ ശേഷം ഇത്രയും തിരക്ക് അനുഭവപ്പെട്ടത് ഇന്നലെയാണ്.