Business

കയറിയും ഇറങ്ങിയും ഓഹരി വിപണി; നേരിയ നേട്ടം

നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും നൂല്‍പ്പാലത്തിലൂടെയായിരുന്നു ഇന്ന് വിപണി ചലിച്ചത്. ആഗോളവിപണികളിലെ മാന്ദ്യം ഇന്ത്യന്‍ വിപണിയെ ദുര്‍ബലമാക്കി. റിസര്‍വ് ബാങ്ക് ബോര്‍ഡ് മീറ്റിങ്ങിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകര്‍.

പ്രൊഫിറ്റ് ബുക്കിങ്ങിലായിരുന്നു നിക്ഷേപകരിലധികവും ശ്രദ്ധ കേന്ദ്രീകരിച്ചത്. സെന്‍സെക്‌സ് 33.29 പോയിന്റ് വര്‍ദ്ധിച്ച് 35962.93 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 13.90 പോയിന്റ് നേട്ടത്തില്‍ 10805.45 ലാണ് വ്യാപാരമവസാനിച്ചത്.

ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, യെസ് ബാങ്ക്, ഒഎന്‍ജിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്‌സ്, കോള്‍ ഇന്ത്യ, എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്.

ഓട്ടോ, ഫിനാന്‍സ്, ഫാര്‍മ്മ ഓഹരികള്‍ക്ക് ഇന്ന് മങ്ങലേറ്റു. നിഫ്റ്റി ഫാര്‍മ്മ സൂചിക ഒരു ശതമാനം കുറവ് രേഖപ്പെടുത്തി. അരബിന്ദോ ഫാര്‍മ്മ ഓഹരികളുടെ വിലയിടിവാണ് സൂചികയെ പിന്നോട്ടടിച്ചത്.

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ ഓഹരികള്‍ മുന്നേറി. ചൈന സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഏഷ്യന്‍ വിപണി മാന്ദ്യത്തിലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top