Breaking News

ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം പ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാത്രിയോടെ തിരിച്ചെത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡിസംബര്‍ പതിനാറ് വരെ കടലില്‍ പോകരുത് എന്നും മുന്നറിയിപ്പുണ്ട്.

ന്യൂമര്‍ദ്ദത്തെ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമോ, അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. കടലില്‍ പോയിരിക്കുന്നവര്‍ ബുധനാഴ്ച വൈകീട്ടോടെ തിരികെ എത്തണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തെക്കന്‍ ബംഗാളിന്റെ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഭൂമധ്യ രേഖയോട് ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വരെയാവാന്‍ സാധ്യതയുണ്ട്.

കാറ്റിന്റെ വേഗത 75 കി.മീ വരേയും ഉയര്‍ന്നേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ച കാറ്റിന്റെ വേഗത മണിക്കൂറില്‍ 55-65 കി.മീ വരേയും, ചില അവസരങ്ങളില്‍ 75 കിമീ വരേയും ഉയര്‍ന്നേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top