Breaking News

പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി; സഭ ഇന്നും പിരിഞ്ഞു

പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും തടസപ്പെട്ടു. പ്രതിഷേധം മൂലം ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തില്‍ പത്താംദിവസവും എം.എല്‍.എമാര്‍ സത്യഗ്രഹം തുടരുന്ന സാഹചര്യത്തില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് പ്ലക്കാര്‍ഡുകളും ബാനറുകളുമായി സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിപക്ഷം ബഹളം തുടങ്ങിയത്.

അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഹൈബി ഈഡന്‍, ഐ.സി ബാലകൃഷ്ണന്‍, ടിവി ഇബ്രാഹിം, എം വിന്‍സന്റ്, ശബരിനാഥ് എന്നിവരാണ് സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബഹളം വെച്ചത്.

പലതവണ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട സ്പീക്കര്‍ കടുത്ത ഭാഷയിലാണ് പ്രതിപക്ഷ നിലപാടിനെ വിമര്‍ശിച്ചത്. പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്. ചെയറിന്റെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധ രീതി ശരിയല്ല. വേദനാജനകവും നിര്‍ഭാഗ്യവുമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് സ്പീക്കര്‍ പറഞ്ഞു. ബഹളം നിയന്തണാതീതമായതോടെ ചോദ്യോത്തര വേള നിര്‍ത്തിവെച്ച് സഭ പിരിഞ്ഞു. രണ്ട് ബില്ലുകളാണ് സഭ പാസാക്കിയത്. വ്യാഴാഴ്ച സഭ അനിശ്ചിതകാലത്തേക്ക് പിരിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top