സന്‍ഫ്രാന്‍സിസ്കോ: ബോംബ് ഭീഷണിയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനം ഒഴിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബ് ഭീഷണി എത്തിയത്.
സന് മെട്രോ ബോംബ് സ്ക്വാഡ് കെട്ടിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തുകയാണ്. മെന്‍ലോ പാര്‍ക്കില്‍ ഓഫീസിലെ എല്ലാവരും തീര്‍ത്തും സുരക്ഷിതരാണ് എന്നാണ് മെന്‍ലോ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന് പറഞ്ഞു.