ഇന്ത്യ ഗവണ്മെന്റിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രമണ്യനെ നിയമിച്ചു. ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന കൃഷ്ണമൂര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി എന്നിവിടങ്ങളില്‍ എക്സ്പേര്‍ട്ട് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബാങ്കിങ്, കോര്‍പ്പറേറ്റ് ഗവേര്‍ണന്‍സ് എന്നീ മേഖലകളില്‍ വിദഗ്ധനായ കൃഷ്ണമൂര്‍ത്തിയുടെ സാമ്പത്തിക ഉപദേഷ്ടാവ് കാലാവധി മൂന്ന് വര്‍ഷമാണ്.
ചിക്കാഗോ- ബൂത്തില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ പേരില്‍ നിരവധി പുസ്തകങ്ങള്‍ പ്രമുഖ മാസികകളില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബന്ധന് ബാങ്ക്, നാഷ്ണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്, ആര്‍ബിഐ അക്കാഡമി എന്നിവടങ്ങളില്‍ കൃഷ്ണമൂര്‍ത്തി സേവനമനുഷ്ടിച്ചുച്ചുണ്ട്.