Kerala

ശബരിമല വിഷയത്തില്‍ ഹൈക്കോടതിയിലെ എല്ലാ കേസുകളും റദ്ദ് ചെയ്യണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കൊച്ചി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഭരണഘടനയുടെ 139 എ പ്രകാരം ചീഫ് സെക്രട്ടറിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 23 റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണം, ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെയാണ് ഹൈക്കോടതിയിലെ എല്ലാ കേസുകളും. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളാണിത്. ജനുവരി 22ന് സുപ്രീംകോടതി പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സമാന ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top