ഒളിംപിക്സ് വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയത്തിനെതിരെ പൊരുതി നേടിയ സമനിലയുമായി പൂള് സിയില്‍ ഇന്ത്യ ഒന്നാമതെത്തി. പൂള് സിയില്‍ ഒന്നു വീതം ജയവും സമനിലയുമായി ഇന്ത്യയ്ക്കും ബല്‍ജിയത്തിനും ഒരേ പോയിന്റ് ആണെങ്കിലും ഗോള്‍ വ്യത്യാസത്തിലാണ് ഇന്ത്യ മുന്നിലെത്തിയത്. ബല്‍ജിയം കാനഡയോടു 21നു കഷ്ടിച്ചു ജയിപ്പോള്‍ ദക്ഷിണാഫ്രിക്കയെ 50ന് കീഴടക്കിയതാണ് ഇന്ത്യയ്ക്കു ഗുണമായത്.
ലോക മൂന്നാം സ്ഥാനക്കാരായ ബല്‍ജിയത്തിനെതിരെ ലോക റാങ്കിങ്ങില്‍ അഞ്ചാമതുള്ള ഇന്ത്യന്‍ ടീം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ഒരു ഗോളിനു പിന്നില്‍നിന്ന ശേഷം 2 ഗോള്‍ തിരിച്ചടിച്ച് കരുത്തു പ്രകടിപ്പിച്ച ഇന്ത്യയ്ക്ക് അവസാന നിമിഷങ്ങളില്‍ പ്രതിരോധത്തിന് സംഭവിച്ച പാളിച്ചയാണ് തിരിച്ചടിയായത്. ഹര്‍മന്‍പ്രീത് സിങ് (39), സിമ്രന്‍ജിത് സിങ് (47) എന്നിവരായിരുന്നു ഇന്ത്യയുടെ സ്കോറര്‍മാര്‍. ഈ മാസം എട്ടിന് കാനഡയ്ക്ക് എതിരെയാണ് ഇന്ത്യയുടെ പൂളിലെ അവസാന മല്‍സരം.