Business

സ്റ്റാര്‍ട്ടപ്പ് ദേശീയ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി കേരളം

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വകാര്യ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ഫോര്‍ജ് നടത്തിയ അവതരണ മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ള സംരംഭങ്ങള്‍ കരസ്ഥമാക്കി. ഐറോവ് ടെക്‌നോളജീസ്, ശസ്ത്ര റോബോട്ടിക്‌സ്, ഫെതര്‍ ഡിന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

മത്സരത്തില്‍ അവസാനഘട്ടത്തിലെത്തിയ പത്ത് സ്റ്റാര്‍ട്ടപ്പുകളില്‍ ആറെണ്ണവും കേരളത്തില്‍ നിന്നുള്ളതായിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഇന്‍കുബേറ്ററായ മേക്കര്‍വില്ലേജില്‍ പ്രവര്‍ത്തിക്കുന്നതാണ് ഐറോവ് ടെക്‌നോളജീസും ശസ്ത്ര റോബോട്ടിക്‌സും.

നവംബര്‍ 23 മുതല്‍ 26 വരെയാണ് മത്സരം നടത്തിയത്. നാലു ദിവസത്തെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. വിദഗ്‌ധോപദേശം, ഉത്പന്നങ്ങളുടെ വിപണനം, ആശയങ്ങളും മാതൃകകളും അവതരിപ്പിക്കല്‍ എന്നിവ സ്റ്റാര്‍ട്ടജീസ് ക്യാമ്പില്‍ നടന്നു.

തുടക്കക്കാര്‍ക്ക് കുറഞ്ഞ നിക്ഷേപത്തില്‍ ലാഭകരമായ സംരംഭങ്ങള്‍ ദ്രുതഗതിയില്‍ വളര്‍ച്ച നേടുന്നതിനുള്ള സാമ്പത്തിക സഹായം, വിദഗ്‌ധോപദേശം എന്നിവ നല്‍കുന്നത് ലക്ഷ്യം വച്ച് കൊണ്ടാണ് ക്യാമ്പ് നടത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top