ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തില്‍ കാളിദാസ് ജയറാമിന്റെ നായികയായി മലയാളത്തിന്റെ പ്രിയതാരം എസ്തര് എത്തുന്നു.
കാളിദാസ് ജയറാമും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ സുപ്രധാന കഥാപാത്രത്തെയാണ് എസ്തര് അവതരിപ്പിക്കുന്നത്.
ആലപ്പുഴയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ദുബായ് ആസ്ഥാനമായ ലെന്സ്മാന് സ്റ്റുഡിയോ ആണ് ചിത്രം നിര്‍മിക്കുന്നത്. സൗബിന് ഷാഹിര്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.