പത്തനംതിട്ട: ശബരിമലയില്‍ അമ്പത്തിരണ്ടുകാരിയെ തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യമില്ല. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിനും ജാമ്യം അനുവദിച്ചില്ല. നേരത്തേ റാന്നി കോടതിയും ഇതേ കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചു.
ശബരിമലയില്‍ 52കാരിയെ തടഞ്ഞ കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി
By
November 30, 2018 11:58 am